രാ​മ​നാ​ഥ​പു​രം രൂ​പ​താ ക​ണ്‍​വ​ൻ​ഷ​ന് ഒ​രു​ക്ക​ങ്ങ​ളാ​യി
Wednesday, November 20, 2019 11:00 PM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ആ​റാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 22, 23, 24 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് വ​ച​ന​പ്ര​തി​ഷ്ഠ ന​ട​ത്തി ആ​മു​ഖ​സ​ന്ദേ​ശം ന​ല്കും. ശാ​ലോം ടെ​ലി​വി​ഷ​ൻ ടീ​മാ​ണ് അ​ൽ​വേ​ർ​ണി​യ സ്കൂ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.
22, 23 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യും 24ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ​യും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ 24ന് ​ഒ​ന്പ​തു​മു​ത​ൽ 12 വ​രെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യു​ണ്ടാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന, വെ​ഞ്ച​രി​പ്പ് ശു​ശ്രൂ​ഷ, വ​ച​ന​ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ശു​ശ്രൂ​ഷ, കു​ന്പ​സാ​രം എ​ന്നീ ശു​ശ്രൂ​ഷ​ക​ളും ക​ണ്‍​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​കും.
മോ​ണ്‍ ജോ​ർ​ജ് ന​രി​ക്കു​ഴി ചെ​യ​ർ​മാ​നും ഫാ. ​ജോ​യ് കൊ​ളേ​ങ്ങാ​ട​ൻ സി​എം​ഐ, വൈ​സ് ചെ​യ​ർ​മാ​ൻ ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഫാ. ​റോ​ജോ പു​ര​യി​ട​ത്തി​ൽ, ഫാ. ​ഡി​നു മാ​ട​ന്പി എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​മാ​രു​മാ​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.