സോ​ളാ​ർ വൈ​ദ്യു​ത​പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
Wednesday, November 20, 2019 11:03 PM IST
അ​ഗ​ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ അ​ണി​യ​റ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്താ​കു​മാ​രി. അ​ട്ട​പ്പാ​ടി സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ ഒ​രു വി​ഭാ​ഗം കു​ട്ടി​ക​ളെ സ​മ​ര​ത്തി​നി​റ​ക്കി​യാ​ണ് നി​ക്ഷി​പ്ത താ​ത്്പ​ര്യ​ക്കാ​രു​ടെ ഗൂ​ഡാ​ലോ​ച​ന.
പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്ഥ​ലം കോ​ളജ് ഗ്രൗ​ണ്ടാ​യി വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. കോ​ളജി​ന് ആ​റേ​ക്ക​ർ സ്ഥ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് വി​ട്ടു​ന​ല്കി​യ​ത്. യു​ജി​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് അ​ഞ്ചേ​ക്ക​ർ വേ​ണ്ടി​ട​ത്താ​ണ് ആ​റേ​ക്ക​ർ ന​ല്കി​യ​ത്. ഗ്രൗ​ണ്ട് നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്നു. മി​ൽ​മ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ന് 2.50 ഏ​ക്ക​റും കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് ഏ​ഴേ​ക്ക​ർ സ്ഥ​ലം​വി​ട്ടു ന​ല്കി. അ​ട്ട​പ്പാ​ടി ബ്ലാ​ക്ക് ആ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് 1987 ൽ ​ഗോ​ട്ട്ഫാം തു​ട​ങ്ങി​യ​ത്. ഈ ​ഭൂ​മി​യാ​ണ് നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത്. വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ട്ട​പ്പാ​ടി ബ്ലാ​ക്ക് ആ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 3 കോ​ടി രു​പ​യു​ടെ പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. 30 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും ഗോ​ട്ട്ഫാമു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്. ആ​ദി​വാ​സി സം​ര​ക്ഷ​ണ​മെ​ന്ന പേ​രി​ൽ മ​റ്റു ചി​ല​ർ ഇ​വി​ടെ കാ​ർ പാ​ർ​ക്കാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു. 1985ൽ ​പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്ക് ഇ​റ​ങ്ങാ​നാ​ണ് ഇ​വി​ടെ ഹെ​ലി​പ്പാ​ഡ് നി​ർ​മ്മി​ച്ച​ത്. 2001ൽ ​ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് എ​പി​ജെ അ​ബ്ദു​ൾ ക​ലാ​മും ഇ​വി​ടെ ഇ​റ​ങ്ങി. പി​ന്നീ​ട് ഈ ​സ്ഥ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നു.​അ​വി​ടെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തി​നു് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​കും. ആ​ര് എ​തി​ർ​ത്താ​ലും ആ​റു​മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി ഉ​ദ്പാ​ദ​നം തു​ട​ങ്ങു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു.