വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ലം​ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കും
Friday, December 6, 2019 12:58 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ടു​ത്ത മാ​ർ​ച്ച് മാ​സ​ത്തി​നു​ശേ​ഷം ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ലം​ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​കൂ​ട്ടി​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം.
അ​തു​വ​രെ ക​ട​മു​റി​ക​ളി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ത​ട​സ​മാ​കാ​ത്ത​വി​ധം ക​ച്ച​വ​ടം ചെ​യ്യ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. രാ​ത്രി എ​ട്ടി​നു​ശേ​ഷം മാ​ത്രം ടൗ​ണ്‍ റോ​ഡി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന നി​ല​വി​ലെ സം​വി​ധാ​നം തു​ട​രും. നേ​ര​ത്തെ ടൗ​ണി​ൽ മ​ന്ദ​ത്ത് ദി​വ​സ​വും ച​ന്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​സ്ഥ​ലം പാ​ർ​ക്കിം​ഗി​നാ​യി മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കി​യ​ത്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​ന്ന​ലെ രാ​വി​ലെ ക​ട​ക​ൾ അ​ട​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു.