ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, December 7, 2019 11:25 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ങ്ക​ല്ല​ത്താ​ണി​മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള ദേ​ശീ​യ പാ​ത ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന്.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ൾ കു​ണ്ടും കു​ഴി​യു​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ടാ​ർ​ചെ​യ്ത് ന​ന്നാ​ക്കാ​ൻ താ​യാ​റാ​ക​ത്ത​തി​നാ​ലാ​ണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​ട​ക്കു​ർ​ശി​മു​ത​ൽ പൊ​ന്നം​കോ​ടു​വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പൊ​ടി​പാ​റി യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡു​ക​ൾ ഉ​ട​നേ ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​യു​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പൊ​ന്നം​കോ​ട് ഫൊ​റോ​നാ​സ​മി​തി ക​ണ്‍​വ​ൻ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

രൂ​പ​താ​പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ബോ​ബി പൂ​വ​ത്തു​ങ്ക​ൽ, ജോ​ളി ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.