ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി
Tuesday, December 10, 2019 11:37 PM IST
കോ​യ​ന്പ​ത്തൂ​ർ: സി​എം​എ​സ്.​ഗ്രൂ​പ്പ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ളി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ.​കെ.​മു​രു​ക​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ 711 ബി​രു​ദ ബി​ദ്യാ​ർ​ത്ഥി​ക​ൾ, 347 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ ബി​രു​ദം ഏ​റ്റു​വാ​ങ്ങി. സി​എം​എ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.​വി​ക്ര​മ​ൻ, സെ​ക്ര​ട്ട​റി വി.​ച​ന്ദ്ര​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​വി​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ബി.​ര​വി​കു​മാ​ർ, ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ.​എ​സ്.​സ​ന്ധ്യാ​മേ​നോ​ൻ, അ​ക്കാ​ദ​മി​ക് ഡീ​ൻ എ​ച്ച്.​ആ​ർ.​വി​വേ​ക് തു​ട​ങ്ങി​യ​വ​ർ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.