ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, December 13, 2019 12:23 AM IST
ചി​റ്റൂ​ർ: ക​ഞ്ചി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ സ​ബ് ജി​ല്ല​യി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ബ​ണ്ണി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ർ കെ.​പി.​ശോ​ഭ ബ​ണ്ണി യൂ​ണി​ഫോം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ഗീ​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ നാ​രാ​യ​ണ​ൻ, ഗോ​പാ​ല​ൻ, ജീ​ന, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പ്രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ണ​സു​ന്ദ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക പു​ഷ്പ​ല​ത സ്വാ​ഗ​ത​വും ബ​ണ്ണി ലീ​ഡ​ർ കെ.​പി.​കാ​മാ​ക്ഷി ന​ന്ദി​യും പ​റ​ഞ്ഞു