ദേ​ശീ​യ​പാ​ത വി​ക​സ​നം; നൊ​ട്ട​മ​ല​യി​ൽ റോ​ഡ് താ​ഴ്ത്തി
Friday, December 13, 2019 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ​മു​ത​ൽ താ​ണാ​വു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൊ​ട്ട​മ​ല വ​ള​വി​ൽ റോ​ഡ് താ​ഴ്ത്തി. മ​ണ്ണാ​ർ​ക്കാ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യും അ​പ​ക​ടം ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന നൊ​ട്ട​മ​ല​യി​ൽ മൂ​ന്ന​ടി​യോ​ളം താ​ഴ്ത്തി​യാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ നൊ​ട്ട​മ​ല ഒ​ന്നാം വ​ള​വി​ലാ​ണ് മൂ​ന്ന​ടി താ​ഴ്ത്തി ക​ന്പ​നി പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​തു​വ​ഴി ഈ ​ഭാ​ഗ​ത്ത് ഉ​യ​രം കു​റ​യും. നൊ​ട്ട​മ​ല വ​ള​വു​ഭാ​ഗ​ത്തെ നി​ല​വി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ദേ​ശീ​യ​പാ​ത വി​ക​സ​നം വ​രു​ന്ന​തോ​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ അ​വ​സാ​ന​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ക​യാ​ണ്. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ഈ ​ഭാ​ഗ​ത്ത് ക​യ​റ്റ​വും വ​ള​വും ഒ​രു​മി​ച്ച് ആ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണ്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ര​ണ്ട് വ​ള​വു​ക​ളി​ലും ഇ​ൻ​റ​ർ​ലോ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി. എ​ന്നാ​ൽ വ​ലി​യ ലോ​റി​ക​ൾ അ​ട​ക്ക​മു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലെ ശ​ക്ത​മാ​യ കാ​യ​റ്റ​വും വ​ള​വും ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ച്ചു. നാ​ലു​ദി​വ​സ കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ന്പ​നി പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.