ച​ന്ദ്ര​ന​ഗ​ർ ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട്: ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 23 അ​പ​ക​ട​ങ്ങ​ളും അ​ഞ്ചു​മ​ര​ണ​ങ്ങ​ളും ന​ട​ന്ന പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ ജം​ഗ്ഷ​നി​ലെ ആ​റ് റോ​ഡു​ക​ൾ കൂ​ട്ടി​മു​ട്ടു​ന്ന ഭാ​ഗ​ത്തെ സി​ഗ്ന​ലി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ച​ന്ദ്ര​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ആ​റു റോ​ഡു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടു​ന്ന സി​ഗ്ന​ൽ ഭാ​ഗ​ത്ത് തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി.​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
സ്ഥ​ല​ത്തെ ട്രാ​ഫി​ക് കു​രു​ക്ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ പ്രാ​ഥ​മി​ക പ്ലാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ മേ​ല്പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​മ്മീ​ഷ​ൻ പാ​ല​ക്കാ​ട് ഡി​വൈ​എ​സ് പി​യി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി.
ച​ന്ദ്ര​ന​ഗ​ർ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ യാ​ത്ര​ക്കാ​ർ​ക്ക് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പും സം​യു​ക്ത​മാ​യി കെ​ൽ​ട്രോ​ണ്‍ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്ഥ​ലം പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഗ്ന​ൽ പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു.
സി​ഗ്ന​ൽ ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള ചെ​ല​വി​ന്‍റെ എ​സ്റ്റി​മേ​റ്റ് കെ​ൽ​ട്രോ​ണി​ൽ നി​ന്നും പാ​ല​ക്കാ​ട് ആ​ർ​ഡി​ഒ​യി​ൽ നി​ന്നും ല​ഭി​ച്ചു. അ​ത് റോ​ഡ് സേ​ഫ്റ്റി കൗ​ണ്‍​സി​ലി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
മാ​ങ്കാ​വ് സ്വ​ദേ​ശി റെ​യ്മ​ണ്ട് ആ​ന്‍റ​ണി ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.