ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ല​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ബ​സ് താ​ഴേ​യ്ക്കു​വീ​ണ് നാ​ല്പ​തു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, December 14, 2019 11:19 PM IST
മു​ത​ല​മ​ട: ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ല​ത്തി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ബ​സ് താ​ഴേ​യ്ക്കു​വീ​ണ് നാ​ല്പ​തു​പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പി​ള്ളി സ്വ​ദേ​ശി​ക​ൾ അ​യ്യ​പ്പ​ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30നാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ കൈ​വ​രി​യും ബ​ണ്ടും ത​ക​ർ​ത്ത് ബ​സ് പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ബ​സി​ന്‍റെ പി​ൻ​ച​ക്രം കു​ടു​ങ്ങി ബ​സ് പൂ​ർ​ണ​മാ​യി മ​റി​യാ​തെ വ​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ​ദി​വ​സം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ചു​ള്ളി​യാ​ർ​മേ​ട്ടി​ൽ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റു​മാ​യി സം​സാ​രി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​ട​നേ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന ഉ​റ​പ്പിലാ​ണ് ഉ​പ​രോ​ധ​സ​മ​രം നി​ർ​ത്തി ര​ണ്ടു​മ​ണി​ക്കൂ​റി​നു​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

പാ​ല​ത്തി​ൽ എ​തി​രേ വ​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു​മാ​സം​മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് ടെ​ന്പോ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. കൂ​ടാ​തെ കെഎസ്ആ​ർ​ടി​സി ബ​സ് പാ​ല​ത്തി​ൽ ഇ​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ് പു​റ​ത്തെ​ടു​ത്തു.