രാ​മ​നാ​ഥ​പു​രം രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം
Saturday, December 14, 2019 11:19 PM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ​മ​ഗ്ര​ത​യും മ​തേ​ത​ര സ്വ​ഭാ​വ​വും വി​ക​ല​മാ​കു​ന്ന​തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ദു:​ഖം​രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സ​മ​ഗ്ര​ത​യും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര സ്വ​ഭാ​വ​വും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നാം ​ഇ​പ്പോ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ​ത​ന്ന ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​ഘ​ട​ന​യാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. അ​തി​നെ വി​ക​ല​മാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​ഭ​യ്ക്കും രാ​ഷ്ട്ര​ത്തി​നും വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​വാ​നും ആ​ഹ്വാ​നം ചെ​യ്തു.

രാ​മ​നാ​ഥ​പു​രം രൂ​പ​ത നാ​ലാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ​തി​നൊ​ന്നാം സ​മ്മേ​ള​നം സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. യോ​ഗ​ത്തി​ൽ മോ​ണ്‍.​ജോ​ർ​ജ്ജ് ന​രി​ക്കു​ഴി സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​സ്റ്റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടി.​കെ.​സി​റി​യ​ക്ക് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ദ​ശ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം ഫാ.​ജോ​സ​ഫ് പു​ത്തൂ​രും, ലൗ ​ജി​ഹാ​ദി​നെ കു​റി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ .എം.​എ. ജ​യിം​സും അ​വ​ത​രി​പ്പി​ച്ചു. കേ​ക്ക് മു​റി​ച്ച് ക്രി​സ്മ​സ് ആ​ഘോ​ഷ​വും ന​ട​ത്തി.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ പ്രാ​ധാ​ന്യ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​താ ചാ​ൻ​സ​ല​റും സി​വി​ൽ കോ​ട​തി വ​ക്കീ​ലു​മാ​യ ഫാ.​അ​ഡ്വ.​മാ​ത്യു കു​റ്റി​ക്കോ​ട്ട​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​സ്റ്റ​ൽ കൗ​ണ്‍​സി​ൽ ജോ. ​സെ​ക്ര​ട്ട​റി ഡോ.​ലൗ​ലി ദി​വ്യ​മോ​ൻ ന​ന്ദി പ​റ​ഞ്ഞു.