ദേ​ശീ​യ​പാ​ത വ​ഴി​പോ​കു​ന്ന ബ​സു​ക​ൾ ത​ട​യും: നാ​ട്ടു​കാ​ർ
Tuesday, January 14, 2020 11:12 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​പ​ര​ന്പ​ര​ക​ൾ അ​ര​ങ്ങേ​റു​ന്ന അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത വ​ഴി പോ​കു​ന്ന ബ​സു​ക​ൾ ത​ട​യു​മെ​ന്ന് നാ​ട്ടു​കാ​ർ. ഇ​വി​ടെ സ​ർ​വീ​സ് റോ​ഡു​വ​ഴി ബ​സു​ക​ൾ പോ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം​മു​ന്പ് ഇ​വി​ടെ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ വാ​ർ​ഡ് മെം​ബ​ർ മു​ത​ൽ മ​ന്ത്രി​യും എം​പി​യു​മൊ​ക്കെ സ്ഥ​ല​ത്തെ​ത്തി സ​ർ​വീ​സ് റോ​ഡു​വ​ഴി ബ​സു​ക​ൾ പോ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും​ദി​വ​സം മാ​ത്രം തീ​രു​മാ​നം ന​ട​പ്പാ​കു​ക​യും പി​ന്നീ​ട് പ​ഴ​യ​മ​ട്ടി​ൽ ദേ​ശീ​യ​പാ​ത വ​ഴി​യാ​യി ബ​സു​ക​ളു​ടെ പാ​ച്ചി​ൽ.സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​കാ​ത്ത ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്താ​ൽ തീ​രാ​വു​ന്ന വി​ഷ​യ​ത്തി​ൽ പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര താ​ത്പ​ര്യ​മെ​ടു​ക്കു​ന്നി​ല്ല​ത്രേ.

സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ ശേീ​യ​പാ​ത​യി​ലാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. ഇ​വി​ടെ ബ​സ് ബേ ​ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന ലൈ​നി​ൽ ത​ന്നെ​യാ​ണ് ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തും ക​യ​റ്റു​ന്ന​തും.സി​ഗ്ന​ൽ​പോ​ലും കാ​ണി​ക്കാ​തെ​യാ​ണ് പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ൽ ബ​സു​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തി അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. ഇ​വി​ടെ ബ​സ് ബേ ​നി​ർ​മി​ക്കു​ക​യോ അ​ത​ല്ലെ​ങ്കി​ൽ നി​ല​വി​ലു​ള്ള സ്റ്റോ​പ്പ് നൂ​റു​മീ​റ്റ​ർ കി​ഴ​ക്കോ​ട്ട് മാ​റ്റി സ​ർ​വീ​സ് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് സ്റ്റോ​പ്പ് മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​വും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണെ​ന്ന് പ​റ​യു​ന്നു.