ആ​ന​ന്ദ​ക്ക​ണ്ണീ​രോ​ടെ സു​കു​മാ​രി​യും കു​ടും​ബ​വും; വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
Wednesday, January 22, 2020 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട്: താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ സു​കു​മാ​രി​യു​ടെ ക​ണ്ണു​ക​ൾ ആ​ന​ന്ദ​ക്ക​ണ്ണീ​രി​ലാ​യി​രു​ന്നു. ഇ​നി​യൊ​രി​ക്കലും ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു സു​കു​മാ​രി​യും കു​ടും​ബ​വും.
പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വീ​ടാ​ണ് പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പം​കൊ​ണ്ട മ​ണ്ണാ​ർ​ക്കാ​ട് റ​സ്ക്യു ടീം ​ഇ​വ​ർ​ക്കു വീ​ടു പു​ന​ർ​നി​ർ​മി​ച്ചു ന​ല്കി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ന്ന​ത്. എം ​എ​ൽ​എ​മാ​രാ​യ അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ, പി.​കെ.​ശ​ശി എ​ന്നി​വ​ർ ചേ​ർ​ന്ന് സു​കു​മാ​രി​ക്ക് താ​ക്കോ​ൽ കൈ​മാ​റി. തു​ട​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ത്തി.
തു​ട​ർ​ന്ന് എം​ആ​ർ​ടി നി​ർ​മി​ക്കു​ന്ന ര​ണ്ടു​വീ​ടു​ക​ളു​ടെ കൂ​ടി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​കെ.​ശ​ശി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. എം​ആ​ർ​ടി സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന ഭൂ​മി​യു​ടെ ആ​ധാ​ര കൈ​മാ​റ്റം അ​ഡ്വ. എ​ൻ.​ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. എം​ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും കൂ​ട്ടാ​യ്മ​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ്, ന്യൂ ​അ​ൽ​മ ഹോ​സ്പി​റ്റ​ൽ, മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക്, മ​ണ്ണാ​ർ​ക്കാ​ട് റോ​ട്ട​റി ക്ല​ബ്, സേ​വ് മ​ണ്ണാ​ർ​ക്കാ​ട്, വോ​യ്സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, ഹെ​ന്ന​സി​ൽ​ക്സ്, പ​ഴ​യ​ന്നൂ​ർ പ​രി​വാ​ർ ഗ്രൂ​പ്പ്, റെ​സ്പോ​ണ്‍​സി​ബി​ൾ 40 ടീം, ​മ​ല​യ​വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ്, വി​വ മെ​ഹ്ഫി​ൽ ടീം ​എ​ന്നി​വ​ർ എം​എ​ൽ​എ​മാ​രി​ൽ​നി​ന്നും ആ​ദ​രം ഏ​റ്റു​വാ​ങ്ങി. എം​ആ​ർ​ടി ചെ​യ​ർ​മാ​ൻ ഡോ: ​കെ.​എ.​ക​മ്മാ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൃ​ഷ്ണ​ദാ​സ് കൃ​പ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. കെ.​സു​രേ​ഷ്, ടി.​ഹ​രി​ലാ​ൽ, അ​ഫ്സ​ൽ, ഫി​റോ​സ് ബാ​ബു, ഹു​സൈ​ൻ ക​ള​ത്തി​ൽ, ഡോ: ​കെ.​പി.​ശി​വ​ദാ​സ​ൻ, ഡോ: ​കൃ​ഷ്ണ​പ്പ​ൻ, അ​ക്ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
40 ല​ക്ഷം രൂ​പ​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണ്ണാ​ർ​ക്കാ​ട് റ​സ്ക്യൂ ന​ട​ത്തി​വ​രു​ന്ന​ത്.
എം​ആ​ർ​ടി ക​ണ്‍​വീ​ന​ർ എം.​പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​ത​വും എം.​ആ​ർ.​ടി ട്ര​ഷ​റ​ർ ശ്രീ​വ​ത്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.