ക്ല​ബു​ക​ൾ വി​ക​സ​ന ക്ഷേ​മ​ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ക്ക​ണം: എം​പി
Wednesday, January 22, 2020 12:19 AM IST
ആ​ല​ത്തൂ​ർ: ക​ലാ കാ​യി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം നാ​ട്ടി​ലെ വി​ക​സ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് പ്ര​ദേ​ശ​ത്തി​ന്‍റെ സ്പ​ന്ദ​ന​മാ​യി മാ​റാ​ൻ ക്ല​ബു​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് എം​പി.
നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​ത്തൂർ ബ്ലോ​ക്ക് ത​ല യൂ​ത്ത് ക്ല​ബ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ കെ.​എ​ൻ.​നൗ​ഷാ​ദ്, ജൈ​സ​മ്മ ജോ​ണി, പി.​ന​ന്ദി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.