ഹിം​സ് മ്യൂ​സി​ക് ഫെ​സ്റ്റ് 27ന്
Friday, January 24, 2020 12:37 AM IST
പാ​ല​ക്കാ​ട്: ച​ക്കാ​ന്ത​റ ഹിം​സ് മ്യൂ​സി​ക് അ​ക്കാ​ദ​മി​യു​ടെ​യും സൗ​ണ്ട് റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യു​ടെ​യും മൂ​ന്നാം വാ​ർ​ഷി​ക​വും സം​ഗീ​ത ഉ​ത്സ​വ​വും 27ന് ​ന​ട​ക്കു​മെ​ന്ന് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​സ​നി​ൽ ജോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത ഉ​ത്സ​വ​ത്തി​ൽ അ​യ്യാ​യി​രം ക​ലാ​പ്രേ​മി​ക​ൾ പ​ങ്കെ​ടു​ക്കും. പാ​ല​ക്കാ​ട് രൂ​പ​താ​ബി​ഷ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.
സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ പ്ര​സം​ഗി​ക്കും. ശാ​സ്ത്രീ​യ സം​ഗീ​ത​ജ്ഞ​യും അ​ധ്യാ​പി​ക​യു​മാ​യ ശ്യ​ര്യ മ​നോ​ജ് സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​നു വി​ജ​യ​ൻ, നീ​പു ജോ​സ​ഫ്, ക്രി​സ്റ്റോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.