വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റ മ​റ​വി​ൽ സ​ന്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം: മ​ന്ത്രി
Saturday, January 25, 2020 12:52 AM IST
തൃ​ശൂ​ർ: വൈ​കാ​രി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ണ​ർ​ത്തി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റ മ​റ​വി​ൽ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​തു സ​ന്പ​ത്തി​ന്‍റെ നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത കേ​ന്ദ്രീ​ക​ര​ണ​മാ​ണെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​​ൽ ന​ട​ന്ന പൊ​തുസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​മാ​യ സാ​ഹ​ച​ര്യം ഒ​രു കാ​ല​ത്തു​മി​ല്ലാ​ത്ത അ​സ​മ​ത്വ​ത്തി​ലേ​ക്കു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മന്ത്രി പ​റ​ഞ്ഞു.
സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം സി.​എ​ൻ. ജ​യ​ദേ​വ​ൻ, എ​ഐ​കെഎസ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി യെ ആ​ദ​രി​ച്ചു. ബി​കെഎംയു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ച​ന്ദ്ര​ൻ, കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ 9.30നു ചെ​ന്പുക്കാ​വ് ജോ​സ​ഫ് മു​ണ്ട​ശേ​രി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധിസ​മ്മേ​ള​നം കി​സാ​ൻ​സ​ഭ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​നം
ആ​ച​രി​ക്കാ​ൻ കെ​സി​വൈ​എം

തൃ​ശൂ​ർ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത റി​പ്പ​ബ്ലി​ക് ദി​ന​മാ​യ നാ​ളെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും.
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കാ​നും പ്ര​തി​ജ്ഞ ചൊ​ല്ലാ​നും ഭ​ര​ണ​ഘ​ടനാ സം​ര​ക്ഷ​ണ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ് ആ​ഹ്വാ​നം ചെ​യ്തു.
അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ കൂ​ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ജോ​യ്, ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് പു​ന്ന​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.