ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്ക് ക​ലാ​ജാ​ഥ 27 ന് ​ജി​ല്ല​യി​ലെ​ത്തും
Saturday, January 25, 2020 11:36 PM IST
പാ​ല​ക്കാ​ട്: ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക് ക​ലാ​ജാ​ഥ​യ്ക്ക് ജ​നു​വ​രി 27 ന് ​ജി​ല്ല​യി​ൽ കോ​ട്ട​മൈ​താ​നം, വാ​ണി​യം​കു​ളം, ഓ​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ദാ​സ് അ​ദ്ധ്യ​ക്ഷ​നാ​യി.

സാ​ക്ഷ​ര​താ​മി​ഷ​ന ജി​ല്ലാ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ ജെ​യിം​സ്, അ​സി. കൊ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പാ​ർ​വ്വ​തി, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ന്നേ​ദി​വ​സം രാ​വി​ലെ 10 ന് ​കോ​ട്ട​മൈ​താ​നം ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ എം.​പി. എം.​ബി. രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് നാ​ലി​ന് വാ​ണി​യം​കു​ള​ത്തും ആ​റി​ന് ഓ​ങ്ങ​ല്ലൂ​രി​ലും ക​ലാ​ജാ​ഥ സ​മാ​പി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ആ​റ് സ്ത്രീ​ക​ളും 14 പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് ക​ലാ​ജാ​ഥ ടീ​മം​ഗ​ങ്ങ​ൾ.