തൊ​ഴി​ൽ സം​രം​ഭ​ക​ത്വം ഉ​റ​പ്പാ​ക്കു​ന്ന പാ​ഠ്യ​രീ​തി​ക്ക് ഉൗ​ന്ന​ൽ ന​ല്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Saturday, January 25, 2020 11:37 PM IST
പാ​ല​ക്കാ​ട്: ആ​ധു​നി​ക ശാ​സ്ത്ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യ്ക്ക​നു​സൃ​ത​മാ​യി യു​വ​ത​ല​മു​റ​യ്ക്ക് തൊ​ഴി​ൽ ല​ഭ്യ​ത​യും സം​രം​ഭ​ക​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന പാ​ഠ്യ​രീ​തി​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ല്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ആ​രം​ഭി​ച്ച ഫാ​ബ് ലാ​ബ്, കൊ​ച്ചി​ൻ സൂ​പ്പ​ർ ഫാ​ബ് ലാ​ബ് എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ പോ​ളി​ടെ​ക്നി​ക് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് സ്റ്റാ​ർ​ട്ട​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് വ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​നൂ​റ്റാ​ണ്ടി​ൽ ലോ​ക​മെ​ന്പാ​ടും സ്റ്റാ​ർ​ട്ട​പ്പ് എ​ക്കോ​സി​സ്റ്റം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജു​ക​ളി​ലാ​യി 20 മി​നി ഫാ​ബ് ലാ​ബു​ക​ളാ​ണു​ള​ള​ത്. ഇ​രു​പ​ത്തി​ഒ​ന്നാ​മ​ത്തെ ഫാ​ബ് ലാ​ബാ​ണ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
അ​ഭ്യ​സ്ത​വി​ദ്യ​രാ​യ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​ന​വ​ധി ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ മു​ത​ൽ​ക്കൂ​ട്ടാ​യി​ട്ടു​ണ്ട്.

ഇ​വ ഒ​രു ച​ര​ടി​ൽ കോ​ർ​ത്ത് സം​സ്ഥാ​ന​ത്ത് വ്യ​വ​സാ​യ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​നും തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. ജി​ല്ല​യി​ലെ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ളു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ടാ​ണ് ഫാ​ബ് ലാ​ബ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ അ​നു​ഭ​വ​സ​ന്പ​ത്ത്, ജോ​ലി​യി​ലെ ക​ഴി​വ്, ആ​ശ​യ​വ്യ​ക്ത​ത എ​ന്നി​വ കൂ​ടു​ത​ലാ​ണെ​ന്നും ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ കൂ​ടി​യാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള പ​ഠ​ന​സാ​ഹ​ച​ര്യ​ങ്ങ​ളും അ​ധ്യാ​പ​ന​രീ​തി​യും മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ സൃ​ഷ്ടി​ക്കും. കാ​ല​ത്തി​നൊ​ത്ത അ​ധ്യാ​പ​ന​വും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ൽ വ​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കു​ക​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.