ഫ​യ​ർ​ഫോ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സി​ലെ വാ​ട്ട​ർ​ക​ണ​ക്്ഷ​ൻ ക​ട്ട് ചെ​യ്തു
Monday, January 27, 2020 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ല​ത്തെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത വാ​ട്ട​ർ ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്ത​താ​യി കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി വാ​ട്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ത്തു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ക്കാ​തി​രു​ന്ന വെ​ള്ള​ക്ക​രം ഇ​ന​ത്തി​ലെ തു​ക അ​ട​ച്ച് ക​ണ​ക്ഷ​ൻ നി​യ​മാ​നു​സൃ​ത​മാ​ക്ക​ണ​മെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗം ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി.
ഫ​യ​ർ​ഫോ​ഴ്സ് ക്വാ​ർ​ട്ടേ​ഴ്സി​ലെ അ​ന​ധി​കൃ​ത വാ​ട്ട​ർ ക​ണ​ക്ഷ​ൻ വാ​ർ​ത്ത ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​ളി​തു​വ​രെ​യാ​യി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​വേ​ണ്ടി ത​പ​സി​രി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ജ​ല​ചൂ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​ക്കൊ​രു​ങ്ങി​യ​ത്. വ​ട്ട​ന്പ​ല​ത്തു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​ക്കാ​ണ് പി​ഴ​യ​ട​ക്കാ​നു​ള്ള നി​ർ​ദേ​ശം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ന​ല്കി​യ​ത്. മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ തു​ക​യാ​യ 15,500 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു​ള്ള ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പി​ഴ​യ​ട​ക്കാ​ൻ ന​ല്കി​യ സ​മ​യ​പ​രി​ധി തീ​ർ​ന്ന​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ എ​ട്ടു ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യാ​ണ് ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ള​ക്ക​രം ഇ​ന​ത്തി​ൽ ഒ​രു​രൂ​പ പോ​ലും നാ​ളി​തു​വ​രെ​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന വീ​ഴ്ച​യാ​യ​തി​നാ​ൽ സ്വ​ന്തം കൈ​യി​ൽ​നി​ന്നും പി​ഴ​യ​ട​ക്കേ​ണ്ട സാ​ഹ​ച​ര്യം മു​ന്നി​ൽ​ക്ക​ണ്ട ഫ​യ​ർ ജീ​വ​ന​ക്കാ​ർ ഇ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു.