അ​ട്ട​പ്പാ​ടി​വാ​ലി ഇ​റി​ഗേ​ഷ​ന്‍​ പ​ദ്ധ​തി കാ​ത്തി​രി​പ്പ് തു​ട​രു​ന്നു
Tuesday, February 18, 2020 12:45 AM IST
മ​ണ്ണാ​ര്‍​ക്കാ​ട്: അ​ട്ട​പ്പാ​ടി​മേ​ഖ​ല​യു​ടെ സ​മ​ഗ്ര കാ​ര്‍​ഷി​ക വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു ന​ട​പ്പി​ലാ​ക്ക​ന്‍ ഇ​രു​ന്ന അ​ട്ട​പ്പാ​ടി​വാ​ലി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി കാ​ത്തി​രി​പ്പ് തു​ട​ര്‍​ന്നു. ഈ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വാ​ലി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക് മു​ന്‍​ഗ​ണ​ന ന​ല്കു​ന്നു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ ഇ​രി​ക്കു​ക​യാ​ണ്.
കി​ഴ​ക്ക​ന്‍ അ​ട്ട​പ്പാ​ടി മേ​ഖ​ല​യു​ടെ സ​മ​ഗ്ര കാ​ര്‍​ഷി​ക ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റി​ഗേ​ഷ​ന്‍​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ലും ഈ ​പ​ദ്ധ​തി ഇ​ടം​നേ​ടി​യെ​ങ്കി​ലും പു​തി​യ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നു​തു​ട​ങ്ങു​മെ​ന്നു​ള്ള കാ​ത്തി​രി​പ്പാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. ഈ ​പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ വ​ലി​യ തോ​തി​ല്‍ കൃ​ഷി​ഭൂ​മി​യാ​ണ് അ​ട്ട​പ്പാ​ടി​ക്ക് ല​ഭി​ക്കു​ക.
ഇ​പ്പോ​ള്‍ ത​രി​ശാ​യും മൊ​ട്ട​ക്കു​ന്നു​ക​ള്‍ ആ​യു കി​ട​ക്കു​ന്ന ഭൂ​മി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​കു​ക. ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ക അ​ല്ലാ​തെ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​ള്ള​ത്. അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ടു അ​ട്ട​പ്പാ​ടി​വാ​ലി ഇ​റി​ഗേ​ഷ​ന്‍​പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​യി​രു​ന്നു.
വ​ര്‍​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ട്ട​പ്പാ​ടി​വാ​ലി ജ​ല​സേ​ച​ന​പ​ദ്ധ​തിക്ക് ​പ്ര​തീ​ക്ഷ​യാ​യി മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. അ​ന്ത​ര്‍​സം​സ്ഥാ​ന ന​ദീ​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​വാ​നി​ത​ടം, ക​ബ​നി ത​ടം, പ​മ്പാ​ത​ടം എ​ന്നി​വ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 61 കോ​ടി നീ​ക്കി​വ​ച്ച​താ​യും ഇ​തി​ല്‍ ഭ​വാ​നി​പ്പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ശി​രു​വാ​ണി​പ്പു​ഴ​യി​ലെ അ​ട്ട​പ്പാ​ടി​വാ​ലി ജ​ല​സേ​ച​ന​പ​ദ്ധ​തി പു​തു​താ​യി തു​ട​ങ്ങു​ന്ന സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നും ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മ​ന്ത്രി അ​റി​യി​ച്ചു.
അ​ട്ട​പ്പാ​ടി ചി​റ്റൂ​രി​ല്‍ ശി​രു​വാ​ണി​പ്പു​ഴ​യി​ല്‍ ജ​ല​സേ​ച​ന​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​വ​ഴി അ​ഗ​ളി, പു​തൂ​ര്‍, ഷോ​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 4900 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൂ​ന്ന് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ദ്പാ​ദ​നം, വി​നോ​ദ​സ​ഞ്ചാ​രം, വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം, ആ​ദി​വാ​സി മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ എ​ന്നി​വയും ​പ​ദ്ധ​തി​വ​ഴി ന​ട​പ്പാ​ക്കാ​നാ​കും.
1970-ലാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡാം ​നി​ര്‍​മാ​ണ ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​ത്. 76ല്‍ ​പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള 80 ല​ക്ഷം രൂ​പ​യും 81ല്‍ 543 ​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് സ​ര്‍​വേ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. 305 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ​ഭൂ​മി​യും 76 ഹെ​ക്ട​ര്‍ വ​ന​ഭൂ​മി​യും ആ​വ​ശ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. 203.92 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ​ഭൂ​മിയും, 13.78 ​ഹെ​ക്ട​ര്‍ വ​ന​ഭൂ​മി​യും പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്തു. കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും ഡാ​മി​ന്‍റെ അ​ടി​ത്ത​റ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഭാ​ഗി​ക​മാ​യും ഒ​രു ഭാ​ഗ​ത്ത് ക​നാ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​ക്കു​യും ചെ​യ്തു.
എ​ന്നാ​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന ന​ദീ​ജ​ല​ത​ര്‍​ക്ക​വും ഫ​ണ്ടി​ന്റെ ല​ഭ്യ​ത കു​റ​വും കാ​ര​ണം 1984ല്‍ ​പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്കി. തു​ട​ര്‍​ന്ന് 2011 ല്‍ ​കാ​വേ​രി ട്രി​ബ്യൂ​ണ​ല്‍ അ​നു​വ​ദി​ച്ച വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യും 2012-ല്‍ ​പ​ദ്ധ​തി​ക്ക് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്കു​ക​യു​മാ​യി​രു​ന്നു. പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ല്‍ മാ​ത്ര​മേ മേ​ഖ​ല​യി​ലെ കാ​ര്‍​ഷി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ.