കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യ സം​ഭ​വം: യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി
Tuesday, February 18, 2020 11:13 PM IST
ക​ല്ല​ടി​ക്കോ​ട്: പ​തി​ന​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കാ​ത്ത​തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ണ​മെ​ന്നു യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ പേ​രി​ല്‍ ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ല്‍ ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ര്‍​മാ​ന്‍ കെ.​കെ.​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നേ​താ​ക്ക​ളാ​യ ആ​ന്‍റണി മ​തി​പ്പു​റം, എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, എം.​എ​സ്.​നാ​സ​ര്‍, വി.​കെ.​ഷൈ​ജു, മു​ഹ​മ്മ​ദ് ഹാ​രി​സ്, പി​കെ​എം മു​സ്ത​ഫ, സ​ലാം ആ​റോ​ണി, ബി​ന്ദു പ്രേ​മ​ന്‍, രാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.