മ​ണ്ണാ​ര്‍​ക്കാ​ട്ട് ജ​ല​വി​ത​ര​ണം പു​തി​യ ലൈ​നി​ലേ​ക്ക്
Tuesday, February 18, 2020 11:17 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ന​വീ​ക​രി​ച്ച ദേ​ശീ​യ​പാ​ത​യെ ത​ക​ര്‍​ക്കു​ന്ന വി​ധം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി രൂ​പം കൊ​ണ്ട ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ട​ലു​ക​ള്‍​ക്ക് ഒ​ടു​വി​ല്‍ പ​രി​ഹാ​ര​മാ​കു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നു​ക​ളി​ലേ​ക്ക് ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ഈ ​പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ​ഴ​യ പൈ​പ്പി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ഇ​ല്ലാ​താ​ക്കും. പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ള്‍ ദ്ര​വി​ച്ച​തു​മൂ​ല​മാ​ണ് ലീ​ക്കേ​ജു​ക​ള്‍ ഉ​ണ്ടാ​യ​ത്. കോ​ട​തി​പ്പ​ടി മു​ത​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ മാ​ത്രം നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലാ​യാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ക​യും റോ​ഡ് ത​ക​രു​ക​യും ചെ​യ്തി​രു​ന്ന​ത്. നിരവധി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗം കൂ​ട്ടി​യ​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ര​ണ്ടാ​ഴ്ച​യോ​ളം സ​മ​യ​മെ​ടു​ത്തേ​ക്കും എ​ന്നും വാ​ട്ട​ര്‍ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങും

മ​ണ്ണാ​ര്‍​ക്കാ​ട്: ദേ​ശീ​യ പാ​ത​യി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് ന​ഗ​ര​പ്ര​ദേ​ശ​ത്ത് വാ​ട്ട​ര്‍ അ​തോ​റി​റ്റി പു​തു​താ​യി സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നു​ക​ളും ശാ​ഖ​ക​ളും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട്, തെ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 19 മു​ത​ല്‍ 29 വ​രെ ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​സി.​എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

ച​ന്ദ​ന കേ​സ് പ്ര​തി പി​ടി​യി​ല്‍

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ നി​ന്ന് ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ച കേ​സി​ല്‍ ക​ണ്ണൂ​ര്‍ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി മൊ​യ്തീ​ന്‍ (58) വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ല്‍. എ​ട്ടി​ന് ഗൂ​ളി​ക്ക​ട​വ് വ​ന​ഭാ​ഗ​ത്ത് നി​ന്ന് ച​ന്ദ​നം മു​റി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​യ്തീ​നെ പി​ടി​കൂ​ടി​യ​ത്.