വിവിധയിടങ്ങളിൽ അ​ഗ്നി​ശ​മ​ന സേ​നയുടെ ശു​ചീ​ക​ര​ണം
Thursday, March 26, 2020 10:48 PM IST
പാലക്കാട് : കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.
ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, പ​ട്ടാ​ന്പി, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴ് ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി ഫ​യ​ർ എ​ഞ്ചി​ൻ വാ​ട്ട​ർ ടെ​ൻ​ഡ​ർ​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ന്‍റി വൈ​റ​സ് കെ​മി​ക്ക​ൽ സൊ​ല്യൂ​ഷ​ൻ മി​ക്സ് ചെ​യ്ത് വാ​ട്ട​ർ സ്പ്രേ ​ന​ട​ത്തി​യാ​ണ് സ്ഥ​ല​ങ്ങ​ൾ വൈ​റ​സ് വി​മു​ക്ത​മാ​ക്കി​യ​തെ​ന്ന് ജി​ല്ലാ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക്ക​ർ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ന്‍റ്, ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ, ജി​ല്ലാ ജ​യി​ൽ, ക​ഞ്ചി​ക്കോ​ട് ടോ​ൾ​പ്ലാ​സ, പെ​ട്രോ​ൾ പ​ന്പ്, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, സ​പ്ലൈ​കോ മാ​ർ​ക്ക​റ്റ്, അം​ഗ​ന​വാ​ടി, ബ​സ് സ്റ്റാ​ന്‍റ്, മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ന്‍റു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, വി​വി​ധ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.