ക​ട​ക​ളി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്കും ക്ഷാ​മം
Friday, April 3, 2020 10:23 PM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളി​ൽ ചി​ല അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു.
ചെ​റു​പ​യ​ർ പോ​ലെ​യു​ള്ള പ​യ​ർ ഇ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ സ്റ്റോ​ക്കി​ല്ല. സാ​ധ​ന​ങ്ങ​ൾ തി​ങ്ങി നി​റ​ഞ്ഞി​രു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ റാ​ക്കു​ക​ളെ​ല്ലാം ക​ലി​യാ​വു​ക​യാ​ണ്.
ബി​സ്ക്ക​റ്റ് ഐ​റ്റ​ങ്ങ​ൾ​ക്കെ​ല്ലാം ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യി​ട്ടു​ണ്ട്.
21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണി​നു ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലി​ൽ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​ത് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ഗോ​ഡൗ​ണി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ പാ​ക്ക് ചെ​യ്ത് ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ൾ നി​ല​ച്ച​തും വ​രും ദി​വ​സ​ങ്ങ​ളി​ലും ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​മെ​ന്നാ​ണ് ക​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ഫാ​ക്ട​റി​ക​ളും മ​റ്റു ഉ​ല്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം ലോ​ക്ക് ഡൗ​ണി​ൽ നി​ശ്ച​ല​മാ​യ​തി​നാ​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.