കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ഡ്രോ​ണ്‍ പ​റ​പ്പി​ച്ച് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി
Sunday, April 5, 2020 11:26 PM IST
ചി​റ്റൂ​ർ: ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി . മീ​നാ​ക്ഷി​പു​രം, ഗോ​വി​ന്ദാ​പു​രം, ഗോ​പാ​ല​പു​രം , ന​ടു​പ്പു​ണി, വേ​ല​ന്താ​വ​ളം അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് ഡ്രോ​ണ്‍ പ​റ​പ്പി​ച്ച് നി​രീ​ക്ഷി​ച്ച​ത്. പൊ​തു ജ​നം എ​വി​ടെ​യെ​ങ്കി​ലും കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തു ക​ണ്ടാ​ൽ ഉ​ട​ൻ സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി.
അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ട്ടി വി​മാ​നം ആ​കാ​ശ​ത്തു പ​റ​ന്നു വ​രു​ന്ന​ത് കൗ​തു​ക​ത്തോ​ട് നോ​ക്കി​യെ​ങ്കി​ലും കാ​ര​ണം മ​ന​സി​ലാ​യ​തോ​ടെ ജ​നം നി​ര​ത്തി​ൽ നി​ന്നും പിന്മാറി. കൊ​ഴി​ഞ്ഞാ​ന്പാ​റ, മീ​നാ​ക്ഷി​പു​രം, ചി​റ്റൂ​ർ , കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​ൻ എ​സ്.​ഐ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രോ​ണ്‍ പ​റ​പ്പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.