റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​യുന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കും
Wednesday, April 8, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​രു​മി​ല്ലാ​തെ റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നു നേ​ര​വും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തു.
എം​എ​ൽ​എ അ​മ്മ​ൻ അ​ർ​ജു​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​മ്മാ ഉ​ണ​വ​ക​ങ്ങ​ളി​ൽ നി​ന്നും ലോ​ക്ക് ഡൗ​ണ്‍ കാ​ലം ക​ഴി​യു​ന്ന​തു​വ​രെ സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഏ​ർ​പ്പാ​ട് ഒ​രു​ക്കി​യ​ത്. തെ​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള ഒ​ള​ന്പ​സ് വെ​റൈ​റ്റി ഹാ​ൾ റോ​ഡ്, ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ഉ​ള്ള അ​മ്മാ ഹോ​ട്ട​ൽ എ​ന്നീ മൂ​ന്ന് അ​മ്മാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​ണ് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ആ​ഹാ​രം ന​ൽ​കു​ക.

അ​റ​സ്റ്റുചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ: മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ ചെ​ന്നൈ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​ചെ​ന്നൈ അ​രു​ക​പാ​ക്കം സു​ദ​ർ​ശ​ൻ (22) ആ​ണ് എ.​ഡി.​എം.​കെ.​നേ​താ​വ് ക​രു​ന്പു ക​ട റി​യാ​സ് ഖാ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ഇ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യെ​പ്പ​റ്റി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തിയതിനാണ് അറസ്റ്റ്.