ഫി​നാ​ൻ​സ് ക​ന്പ​നി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് പ​ണം അ​പ​ഹ​രി​ച്ച​തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു തു​ട​ക്കം
Tuesday, May 26, 2020 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: തിരു​പ്പൂ​ർ ഉ​ടു​മ​ല​യി​ൽ ഫി​നാ​ൻ​സ് ക​ന്പ​നി ഉ​ട​മ​യെ ആ​ക്ര​മി​ച്ച്, പ​ണ​വും, വാ​ഹ​ന​വും കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ടു​മ​ല- ത​ളി​റോ​ഡ് എ​ല്ല​യ​മു​ത്തൂ​ർ പ​ഴ​നി​സ്വാ​മി (76) യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച.
ഫി​നാ​ൻ​സ് ക​ന്പ​നി ഉ​ട​മ​യാ​യ പ​ഴ​നി​സ്വാ​മി​യു​ടെ വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 2.30 ന് ​അ​തി​ക്ര​മി​ച്ചു ക​യ​റി​യ മൂ​ന്നം​ഗ​സം​ഘം വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി മു​റി​യി​ൽ ക​യ​റി ഉ​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന പ​ഴ​നി​സ്വാ​മി​യെ മാ​ര​കാ​യു​ധ​ങ്ങ​ൾ​കൊ​ണ്ട് ആ​ക്ര​മി​ച്ച് വാ​യി​ൽ തു​ണി തി​രു​കി കെ​ട്ടി​യി​ട്ട് മു​റി​യി​ലെ അ​ല​മാ​ര​യി​ലും ലോ​ക്ക​റു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 16 ല​ക്ഷം രൂ​പ​യും വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദ്യ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ഡി​വി​ആ​ർ ഉ​പ​ക​ര​ണ​വും എ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് കി​ട​ന്നു​രു​ണ്ട് മ​റ്റൊ​രു മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ ഭാ​ര്യ സ​ര​സ്വ​തി​യു​ടെ അ​ടു​ത്തെ​ത്തി​യ പ​ഴ​നി​സ്വാ​മി ക​വ​ർ​ച്ച​യെ​പ്പ​റ്റി​യു​ള്ള വി​വ​രം ഭാ​ര്യ​യെ​യും മ​ക​ൻ ബാ​ല​മു​രു​ക​നെ​യും ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഡി​ഐ​ജി കാ​ർ​ത്തി​കേ​യ​ൻ, തി​രു​പ്പൂ​ർ എ​സ്.​പി.​ദി​ഷ മി​ത്ത​ൽ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം തീ​പ്പാ​ല​പ്പ​ട്ടി ഉ​ച്ചി മാ ​കാ​ളി​യ​മ്മ​ൻ കോ​വി​ലി​നു മു​ന്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.