കോ​വി​ഡ് 19: ജി​ല്ല​യി​ൽ 8475 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, May 29, 2020 12:27 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 8344 പേ​ർ വീ​ടു​ക​ളി​ലും 117 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു​പേ​ർ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​റു​പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ആ​കെ 8475 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തി​നാ​ലാ​ണ് എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​തു​വ​രെ അ​യ​ച്ച 6875 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 5750 നെ​ഗ​റ്റീ​വും 103 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്. ഇ​തി​ൽ 14 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. ആ​കെ 45658 ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 37183 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധിപൂ​ർ​ത്തി​യാ​യി.
570 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വീ​ടു​ക​ളി​ലും സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​ല​വി​ൽ 570 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 280 പേ​രാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈനി​ലു​ള്ള​ത്. ചി​റ്റൂ​ർ ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ 21 പേ​രും എ​ല​പ്പു​ള്ളി അ​ഹ​ല്യ ഹെ​റി​റ്റേ​ജി​ൽ 19 പേ​രും ചെ​ർ​പ്പു​ള​ശേ​രി ശ​ങ്ക​ർ ഹോ​സ്പി​റ്റ​ലി​ൽ 27 പേ​രും പാ​ല​ക്കാ​ട് ഹോ​ട്ട​ൽ ഇ​ന്ദ്ര​പ്ര​സ്ഥ​യി​ൽ 10 പേ​രും പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലു​ള്ള 16 പേ​രും പ​ട്ടാ​ന്പി സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഹോ​സ്റ്റ​ലി​ലു​ള്ള 23 പേ​രും ചാ​ലി​ശ്ശേ​രി റോ​യ​ൽ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ 36 പേ​രും കു​ള​പ്പു​ള്ളി അ​ൽ അ​മീ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ് ഹോ​സ്റ്റ​ലി​ലെ 21 പേ​രും അ​ക​ത്തേ​ത്ത​റ എ​ൻ എ​സ് എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ 34 പേ​രും പാ​ല​ക്കാ​ട് ഐ​റ്റി​എ​ൽ റെ​സി​ഡ​ൻ​സി​ലെ 19 പേ​രും സാ​യൂ​ജ്യം റ​സി​ഡ​ൻ​സി 8 പേ​രും വി​ക്ടോ​റി​യ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ചു​പേ​രും ആ​ല​ത്തൂ​ർ ക്ര​സ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ 9 പേ​രും ഹോ​ട്ട​ൽ സി​റ്റി ഹാ​ൾ​ട്ടി​ലെ 13 പേ​രും മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ 19 പേ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.