കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ​ത്തുപേർ​ക്ക് കോ​വി​ഡ്
Saturday, May 30, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ വി​മാ​ന​താ​വ​ള​ത്തി​ലെ​ത്തി​യ പ​ത്തു യാ​ത്രി​ക​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​യ​ന്പ​ത്തൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 34 വ​യ​സു​കാ​രി​യാ​യ യു​വ​തി, ട്രി​ച്ചി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ, നാ​മ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ, ഈ​റോ​ഡ്, സേ​ലം സ്വ​ദേ​ശി​ക​ൾ ഓ​രോ​രു​ത്ത​ർ വീ​തം എ​ന്നി​ങ്ങ​നെ പ​ത്തു​പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു രോ​ഗ​ബാ​ധി​ത​രെ അ​വ​രു​ടെ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ച്ചു. കോ​യ​ന്പ​ത്തൂ​രി​ൽ 24 കാ​ര​നാ​യ യു​വാ​വ​ട​ക്കം ര​ണ്ടു​പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.