കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ക​ന​ത്ത കാ​റ്റി​ൽ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു
Saturday, May 30, 2020 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം വാ​ഴ ഒ​ടി​ഞ്ഞു​വീ​ണു ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ശി​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​ഞ്ഞി​ര​പ്പു​ഴ, പാ​ണ്ടി​പാ​ടം, മു​ണ്ട​ക്കു​ന്ന്, അ​ക്കി​യം​ന്പാ​ടം, വി​യ്യ​കു​ർ​ശി, അ​ന്പം​ക​ട​വ് മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​തോ​തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.
കാ​റ്റി​ൽ കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ മേ​ലേ​ട​ത്ത് തോ​മ​സി​ന്‍റെ ഇ​രു​നൂ​റോ​ളം വാ​ഴ, ചേ​പ്പോ​ട​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ 150, പ​ള്ളി​വാ​തു​ക്ക​ൽ ജോ​സ​ഫി​ന്‍റെ നൂ​റി​ല​ധി​കം വാ​ഴ​ക​ൾ തു​ട​ങ്ങി നി​ര​വ​ധി​പേ​രു​ടെ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ആ​റു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗ​വും കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​ഞ്ഞു. മൂ​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​രം നാ​ളി​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.