ഒ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ സ്കൂ​ൾ പ്ര​വേ​ശ​നം ന​ട​ത്ത​രു​ത്: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് എം
Tuesday, June 2, 2020 12:11 AM IST
പാ​ല​ക്കാ​ട്: മ​തി​യാ​യ ഒ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ സ്കൂ​ൾ പ്ര​വേ​ശ​നം ന​ട​ത്ത​രു​തെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്- എം ​പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സാ​ഹ​ച​ര്യ​മി​ല്ലാ​തെ ഏ​റെ വി​ദ്യാ​ർ​ത്ഥി​ക​ളു​ള്ള സ​മൂ​ഹ​ത്തി​ൽ ഏ​റെ തി​ടു​ക്ക​പ്പെ​ട്ട് അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തു​മൂ​ലം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​കും.
വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ക്ലാ​സ് ന​ട​ത്തു​മെ​ന്ന് പ​റ​യു​ന്ന സ​ർ​ക്കാ​ർ ഏ​തൊ​ക്കെ പ്ലാ​റ്റ​ഫോ​മു​ക​ളി​ൽ ചാ​ന​ൽ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് പ​റ​യു​ന്നി​ല്ല. മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ ക്ലാ​സ്‌​ തു​ട​ങ്ങാ​ൻ പാ​ടു​ള്ളൂ​വെ​ന്നും കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് (എം) ​പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

പാ​ല​ക്കാ​ട്: ലോ​ക് ഡൗ​ണ്‍​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ കേ​ര​ള​ത്തി​ലെ വ്യാ​പ​രി​ക​ൾ​ക്ക് ര​ക്ഷാ​പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി ഇന്ന് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും സ​മ​രം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.