ബൈ​ക്കി​ൽ വാ​നി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Sunday, June 28, 2020 10:14 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​റ​പ്പു​റ​ത്ത് ബൈ​ക്കി​ൽ വാ​നി​ടി​ച്ച് യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ നാ​യ​ടി​ക്കു​ന്ന് ശാ​ന്ത​യു​ടെ മ​ക​ൻ വി​ഷ്ണു (20) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​നാ​യ മ​ണ്ണാ​ർ​ക്കാ​ട് കാ​ഞ്ഞി​രം​പാ​ടം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ വി​ഷ്ണു​വി​നെ (21) പ​രി​ക്കു​ക​ളോ​ടെ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.40നാ​ണ് അ​പ​ക​ടം. മു​ക്ക​ണ്ണം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​ൻ ജീ​പ്പി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.