സിപിഎമ്മിന്‍റെ ത​ണ​ലി​ൽ മോ​ഹ​ന​നും കു​ടും​ബ​ത്തി​നും സ്നേ​ഹ​വീ​ടൊ​രു​ങ്ങി
Monday, July 6, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: സി ​പി എം ​ത​ണ​ലി​ൽ മോ​ഹ​ന​നും കു​ടും​ബ​ത്തി​നും സ്നേ​ഹ​വീ​ടൊ​രു​ങ്ങി.​മാ​റാ​രോ​ഗ​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ക​ഴി​യു​ന്ന ച​ല്ലി​ത്ത​റ​യി​ലെ മോ​ഹ​ന​നും കു​ടും​ബ​ത്തി​നു​മാ​ണ് സി ​പി എം ​വ​ട​ക്ക​ഞ്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി മ​നോ​ഹ​ര​മാ​യ ഇ​രു​നി​ല വീ​ട് നി​ർ​മ്മി​ച്ച് ന​ല്കി​യ​ത്.​
നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി എ. ​കെ ബാ​ല​ൻ നി​ർ​വ്വ​ഹി​ച്ചു. കെ​ട്ടു​പ​ണി​ക്കാ​ര​നാ​യ മോ​ഹ​ന​നും അം​ഗ​ൻ​വാ​ടി ഹെ​ൽ​പ്പ​റാ​യ സു​മ​തി​ക്കും പ​തി​മൂ​ന്നും പ​തി​നൊ​ന്നും വ​യ​സ്‌​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളാ​ണു​ള്ള​ത്. അ​ർ​ച്ച​ന​യും അ​പ്സ​ര​യും.
പ​ന്നി​യ​ങ്ക​ര ശോ​ഭ അ​ക്കാ​ദ​മി​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും പീ​നം. ഇ​വ​ർ ജ​നി​ച്ച ആ​റ് മാ​സം ആ​കു​ന്പോ​ൾ ത​ന്നെ അ​പൂ​ർ​വ്വ​മാ​യ രോ​ഗം ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്തി. ര​ക്തം ക​ട്ട​പി​ടി​ക്കാ​ത്ത അ​സു​ഖ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.
മൂ​ത്ത മ​ക​ൾ​ക്കു​ണ്ടാ​യ അ​തേ അ​സു​ഖം ര​ണ്ടാ​മ​ത്തെ മ​ക​ൾ​ക്കും വ​ന്ന​പ്പോ​ൾ ഈ ​കു​ടും​ബം ത​ക​ർ​ന്നു പോ​യി. ശ​രീ​ര​ത്തി​ൽ മു​റി​വ് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ര​ക്തം പോ​യി കൊ​ണ്ടേ​യി​രി​ക്കും.
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും, വെ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ.​ര​ക്ത​ഘ​ട​ക​മാ​യ പ്ലേ​റ്റ് ലെ​റ്റ് ക​യ​റ്റു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി.​ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ഇ​വ​ർ ചി​ല​വ​ഴി​ച്ച​ത്. ത​ന്‍റെ മ​ക്ക​ളു​ടെ ചി​കി​ത്സ​ക്കി​ട​യി​ൽ വീ​ടെ​ന്ന സ്വ​പ്നം മോ​ഹ​ന​ന് അ​ന്യ​മാ​യി​രു​ന്നു.
അ​പ്പോ​ഴാ​ണ് താ​ങ്ങാ​യി സി ​പി എം ​എ​ത്തി​യ​ത്. മോ​ഹ​ന​ന് കു​ടും​ബ​സ്വ​ത്താ​യി ല​ഭി​ച്ച ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ല​ത്ത് ഇ​രു​നി​ല കെ​ട്ടി​ടം പ​ണി​ത് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.
മൂ​ന്ന് മാ​സം കൊ​ണ്ട് വീ​ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ലോ​ക് ഡൗ​ണി​ൽ പ​ണി നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് കു​റ​ച്ച് നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
പെ​ണ്‍​കു​ട്ടി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വ​രു​ടെ അ​സു​ഖ​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ദ്ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി വീ​ടാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബം.