ഡി​പ്ലോ​മ കോ​ഴ്സ് ബു​ക്കിം​ഗ്
Tuesday, July 7, 2020 12:11 AM IST
പാ​ല​ക്കാ​ട്: അ​ഹ​ല്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നു​കീ​ഴി​ലു​ള്ള ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ന​ട​ത്തി​വ​രു​ന്ന ഡി​പ്ലോ​മ ഇ​ൻ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ൻ​സ്, ഡി​പ്ലോ​മ ഇ​ൻ ഫി​റ്റിം​ഗ് ആ​ൻ​ഡ് സ​ർ​ഫ​സിം​ഗ്, ഡി​പ്ലോ​മ ഇ​ൻ സി​എ​സ്എ​സ്ഡി ടെ​ക്നീ​ഷ്യ​ൻ, ഡി​പ്ലോ​മ ഇ​ൻ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് സ​യ​ൻ​സ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ബു​ക്കിം​ഗ് തു​ട​ങ്ങി.
പ​രീ​ക്ഷാ​ഫീ​സ് മാ​ത്രം ന​ല്കി പ്ര​തി​മാ​സ സ്റ്റൈ​പ്പെ​ൻ​ഡോ​ട് കൂ​ടി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഹോ​സ്പി​റ്റ​ലു​ക​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള അ​ഹ​ല്യ​യു​ടെ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നും ഈ ​കോ​ഴ്സു​ക​ൾ അ​വ​സ​രം ന​ല്കും.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 9544 112 121