ട്രൈ​ബ​ൽ ആ​നി​മേ​റ്റ​ർ നി​യ​മ​നം
Tuesday, July 7, 2020 12:13 AM IST
പാലക്കാട് : കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രൈ​ബ​ൽ ആ​നി​മേ​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ, നെന്മാ​റ ബ്ലോ​ക്കു​ക​ളി​ലെ സ്ഥി​രം താ​മ​സ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​പേ​പ്പ​റി​ൽ ത​യ്യ​റാ​ക്കി​യ അ​പേ​ക്ഷ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ജൂ​ലൈ 15 ന​കം ജി​ല്ലാ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, പാ​ല​ക്കാ​ട് 678001 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന് കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ

അ​ല​ന​ല്ലൂ​ർ: കൈ​ത്താ​ങ്ങാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു അ​ല​ന​ല്ലൂ​ർ പാ​ല​ക്ക​ഴി പു​ളി​ക്ക​ലി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഐ​സ് യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ അ​ല​ന​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ല്കി.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​വേ​ണു​ഗോ​പാ​ല​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, ക​ഐ​സ് യു ​പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ​ഘോ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, നൗ​ഫ​ൽ ത​ങ്ങ​ൾ, ഉ​മ്മ​ർ ഖ​ത്താ​ബ്, കാ​സിം ആ​ലാ​യ​ൻ, ജി​യാ​ന്‍റ പി. ​ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.