ജ​ല​വി​ഭ​വ വ​കു​പ്പുസംഘം താ​മ​ര​ക്കു​ളം സ​ന്ദ​ർ​ശി​ച്ചു
Tuesday, July 7, 2020 12:13 AM IST
ഒ​റ്റ​പ്പാ​ലം: പ​ത്തൊ​ന്പ​താം മൈ​ൽ താ​മ​ര​ക്കു​ളം ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.
ക​ടു​ത്ത വേ​ന​ലി​ൽ പോ​ലും ജ​ല​സ​മൃ​ദ്ധ​മാ​യ താ​മ​ര​കു​ളം അ​വ​ഗ​ണ​ന​യി​ലാണെന്നും കുളം ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വശ്യ​വു​മാ​യി ക്ല​ബ്ബ് 19 ചാ​ർ​റ്റി ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു നി​വേ​ദ​നം ന​ൽ​കി.​
ഹ​രി​ത കേ​ര​ള ജി​ല്ല കോ​ഡി​നേ​റ്റ​ർ ക​ല്യാ​ണ കൃ​ഷ്ണ​ൻ, ഗ്രീ​ൻ ലി​വി​ങ് പ്ര​മോ​ട്ട​ർ സ​ജീ​വ് വി​ജ​യ​ൻ എ​ന്നി​വ​രാണ് താ​മ​ര​ക്കു​ളം സ​ന്ദ​ർ​ശി​ച്ചത്.​ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളും ഇ​വ​രെ അ​നു​ഗ​മി​ച്ചു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റും ക​ഴി​ഞ്ഞ ദി​വ​സം താ​മ​ര​ക്കു​ളം സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.​
കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് എ​ഇ​യു​ടെ സ​ന്ദ​ർ​ശ​നം.
കു​ള​ത്തി​ന്‍റെ ഘ​ട​ന​യും, കൃ​ഷി​ക്ക് പ​രി​യാ​പ്ത​മാ​യ രീ​തി​യി​ൽ കു​ള​ത്തി​ലെ വെ​ള്ളം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തും പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി.
എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കു​ന്ന മു​റ​ക്ക് റി​പ്പോ​ർ​ട്ട് മ​ന്ത്രി​ക്കു കൈ​മാ​റു​മെ​ന്ന് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ:​സ​ജി​ത്ത്, സാ​യി കി​ര​ണ്‍, മു​സ്ത​ഫ, ബാ​ദു​ഷ, അ​സീ​സ് എ​ന്നി​വ​രെ അ​റി​യി​ച്ചു.പ​ത്തൊ​ന്പ​താ​മ​യി​ലി​ലു​ള്ള കു​ള​ത്തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ളി​ക്കാ​നും, കാ​ർ​ഷി​ക വൃ​ത്തി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നും മ​റ്റ് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്നി​രി​ക്കെ ഒ​രേ​ക്ക​റി​ന​ടു​ത്ത് വ​രു​ന്ന ഈ ​കു​ളം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ച്ചു തീ​രു​ക​യാ​ണ്.​
കു​ളം സം​ര​ക്ഷി​ക്കാ​ൻ ന​ഗ​ര​സ​ഭ​യും ജ​ല വ​കു​പ്പു​മൊ​ന്നും ശ്ര​ദ്ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ട​ക്കാ​ല​ത്ത് വ​രെ ചി​ല​രെ​ങ്കി​ലും ഇ​വി​ടെ കു​ളി​ച്ചി​രു​ന്നു. തു​ണി​ക​ൾ അ​ല​ക്കാ​ൻ മാ​ത്ര​മാ​ണ് ചി​ല​രെ​ങ്കി​ലും ഇ​പ്പോ​ഴും കു​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.