മ​യ​ക്കു​വെ​ടി​ വെച്ച് പി​ടി​കൂ​ടി സ​ത്യ​മം​ഗ​ലം വ​ന​ത്തി​ലേ​ക്കു വി​ട്ട കാ​ട്ടാ​ന ച​രി​ഞ്ഞു
Saturday, July 11, 2020 12:05 AM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി കൃ​ഷ്ണ​ഗി​രി​യി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി​യ​ശേ​ഷം സ​ത്യ​മം​ഗ​ലം വ​ന​ത്തി​ൽ വി​ട്ട കാ​ട്ടാ​ന ച​രി​ഞ്ഞു. കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ തേ​ൻ​ക​നി കോ​ട്ട​യി​ലെ ജാ​ർ​ക​ല്ല​ട്ടി, തി​മ്മ​ച​ന്ദ്രം, കാ​ല​ഗോ​പ​ച​ന്ദ്രം എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലെ പേ​ടി​സ്വ​പ്ന​മാ​യ കാ​ട്ടാ​ന​യെ ജൂ​ണ്‍ 11ന് ​മാ​ഗി​ടി ഗ്രാ​മ​ത്തി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി സ​ത്യ​മം​ഗ​ലം തെ​ങ്കു​മ​ര​ഹ​ടാ വ​ന​മേ​ഖ​ല​യി​ൽ വി​ട്ടി​രു​ന്നു.

തു​ട​ർ​ന്നു നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​തു​മ​ല​യി​ലെ ചി​ക്കൂ​ർ വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വ​ന​പാ​ല​ക​ർ ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും മൃ​ഗ​ഡോ​ക്ട​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.