ഭിക്ഷാടനക്കാർ വീടുകളിൽ എത്തുന്നത് കോവിഡ് ഭീഷണി
Saturday, July 11, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​യു​ന്ന അ​ന്യ​സം​സ്ഥാ​ന​ത്തു​കാ​ർ കൂ​ടു​ത​ലാ​യി നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ കോ​വി​ഡ് ഭീ​തി ഉ​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ൾ ഗ്രാ​മ​പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. മാ​സ്ക്കോ മ​റ്റു കോ​വി​ഡ് പ്ര​തി​രോ​ധ​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ അ​ല​ഞ്ഞു ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ചോ​ദി​ച്ച് വീ​ടു​ക​ളി​ലും ഇ​വ​ർ ക​യ​റു​ന്നു​ണ്ട്.
മ​ല​ന്പ്ര​ദേ​ശ​മാ​യ പാ​ല​ക്കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നു​ള്ള 65 വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രാ​ൾ എ​ത്തി​യി​രു​ന്നു.​മു​ഷി​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളോ​ടെ​യാ​ണ് ഇ​യാ​ൾ അ​ല​യു​ന്ന​ത്. ഇ​ന്ന​ലെ ആ​രോ​ഗ്യ​പു​രം കോ​ട്ടേ​കു​ള​ത്ത് ഇ​ത്ത​ര​ത്തി​ൽ ഒ​രു യു​വാ​വ് എ​ത്തി. ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും ഇ​വ​രെ കൊ​ണ്ടു് പോ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.​ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.