നൊ​ട്ട​മ​ല​യി​ൽ ഓടിക്കൊണ്ടിരിക്കേ കാ​ർ ലോ​റി​യി​ൽ കു​രു​ങ്ങി
Monday, July 13, 2020 12:40 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ നൊ​ട്ട​മ്മ​ല വ​ള​വി​ൽ ഇ​ട​തു വ​ശ​ത്തു​കൂ​ടി ഓ​വ​ർ ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച കാ​ർ ലോ​റി​യി​ൽ കു​രു​ങ്ങി. ഇന്നലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം .പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യെ അ​തേ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ വ​ള​വി​ൽ വ​ച്ച് ഇ​ട​തു വ​ശ​ത്തു​കൂ​ടി മ​റി​ക​ട​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ലോ​റി​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു.​കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ർ​ക്കും പ​രു​ക്കി​ല്ല.