വീ​ട് ആ​ക്ര​മി​ച്ച കേ​സ് ; ഏ​ഴു​പേ​ർ​ക്കെ​തി​രേ കേസ്
Monday, July 13, 2020 12:40 AM IST
അ​ഗ​ളി :ഭൂ​തി​വ​ഴി​യി​ൽ അ​റു​പ​താം കോ​ള​നി​യി​ലെ സ​ക്കീ​ന​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഏ​ഴു​പേ​ർ​ക്കെ​തി​രെ അ​ഗ​ളി പോ​ലീ​സ് കേ​സെ​ടു​ത്തു.​ക​ഴി​ഞ്ഞ അ​ഞ്ചാം തി​യ​തി രാ​ത്രി​യാ​ണ് സം​ഘം വീ​ട് ആ​ക്ര​മി​ച്ച​ത്. അ​ഗ​ളി വ​ലി​യ​പ​റ​ന്പി​ൽ മി​ഥു​ൻ(27), ചി​റ്റൂ​ർ വെ​ങ്ക​ക്ക​ട​വി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ടോ​ണി ടോം (27), ​അ​ഗ​ളി മു​ണ്ട​ൻ​പാ​റ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ (23), അ​ഗ​ളി കാ​ര​റ കോ​ല​പ്പ​റ​ന്പി​ൽ ഗം​ഗാ​ദാ​സ് (23), അ​ഗ​ളി ചി​റ്റൂ​ർ കി​ഴ​ക്കെ​യി​ൽ ആ​ൽ​ബി​ൻ (22), അ​ഗ​ളി കാ​ര​റ ക​രി​വി​ലാ​സ​ത്തി​ൽ അ​ന​ന്ദു (23), അ​ഗ​ളി കാ​ര​റ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു (20), എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് അ​ഗ​ളി പോ​ലീ​സ് അ​റി​യി​ച്ചു.ഗൂ​ളി​ക്ക​ട​വി​ൽ പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​രി​യാ​യ കോ​ട്ട​ത്ത​റ സ്വ​ദേ​ശി​നി സ​രോ​ജി​നി​ക്ക് തി​ങ്ക​ളാ​ഴ്ച മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഈ ​കേ​സി​ലും മി​ഥു​ൻ ഒ​ന്നാം പ്ര​തി​യാ​ണ്.