നി​ല​ന്പ​തി​പ്പാ​ലം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണമെന്നു നാട്ടുകാർ
Tuesday, July 14, 2020 12:25 AM IST
ചി​റ്റൂ​ർ: അ​ര​ളി​ക്ക​ട​വു​മു​ത​ൽ പാ​ള​യം​ക​വ​ല​വ​രെ ത​ക​ർ​ന്ന് ഗ​ർ​ത്ത​ങ്ങ​ൾ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി പു​ന​ർ​നി​ർ​മി​ച്ചാ​ൽ ചു​ള്ളി​പ്പെ​രു​ക്ക​മേ​ട് അ​ന്പാ​ട്ടു​പാ​ള​യം വ​രെ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ.

പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ചി​റ്റൂ​ർ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഈ ​റോ​ഡു​വ​ഴി ബ​സ് മാ​ർ​ഗം എ​ത്താ​നാ​കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡു​വി​ക​സ​ന പ​ദ്ധ​തി പ്ര​കാരം ​ചു​ള്ളി​പ്പെ​രു​ക്ക​മേ​ട് മു​ത​ൽ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​റ​ക്ക​ളം നി​ല​ന്പ​തി​പ്പാ​ലം​വ​രെ ഒ​ന്ന​ര​കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ര​ണ്ടു​വ​ർ​ഷം​മു​ന്പ്് റോ​ഡ് വി​ക​സ​നം ന​ട​ത്തി​യി​രു​ന്നു.

നി​ല​ന്പ​തി​പാ​ല​ത്തി​ന്‍റെ വ​ട​ക്കേ​യ​റ്റം മു​ത​ൽ അ​ര​ളി​ക്ക​ട​വ്, ചു​ങ്ക​പ്പു​ര​മേ​ട്, പാ​ള​യം​ക​വ​ല വ​രെ റോ​ഡു​ത​ക​ർ​ന്നു പൂ​ർ​ണ​മാ​യും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പം​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി ഇ​രു ച​ക്ര​വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന​തു​പോ​ലും അ​പ​ക​ട ഭീ​ഷ​ണിയി​ലാ​ണ്.

പാ​റ​ക്ക​ളം എ​ൽ​പി സ്കു​ളി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. എ​ൽ​പി.​സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ ര​ണ്ടും മൂ​ന്നും കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്നു​വ​രേ​ണ്ട സ്ഥി​തി​യാ​ണ്. സ്ഥ​ല​ത്ത് ക​ർ​ഷ​ക തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ഏ​റെ​യു​ള്ള​ത്.

താ​ലൂ​ക്കി​ൽ സ്പെ​ഷ​ൽ ഗ്രേ​ഡ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പാ​റ​ക്ക​ള​ത്താ​ണു​ള്ള​ത്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ ഡോ​ക്ട​റു​ടെ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യും വി​ല കൂ​ടി​യ ഒൗ​ഷ​ധ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ന​ല്കു​ന്നു​ണ്ട്.

മീ​നാ​ക്ഷി​പു​രം മു​ത​ൽ പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രെ​മു​ള്ള​വ​ർ പാ​റ​ക്ക​ളം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ വ​ണ്ടി​ത്താ​വ​ള​ത്ത് ബ​സി​റ​ങ്ങി ഓ​ട്ടോ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഓ​ട്ടോ​യ്ക്ക് 150 രൂ​പ ന​ല്കേ​ണ്ട​താ​യി വ​രു​ന്നു.

ഇ​തു​മൂ​ലം നി​ർ​ധ​ന കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ ചെ​ല​വി​ൽ പാ​റ​ക്ക​ള​ത്ത് എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നി​ല​ന്പ​തി​പാ​ല​ത്തി​ൽ നി​ന്നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ ഇ​തു​വ​ഴി ബ​സ് ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​പ്പോ​ൾ പാ​റ​ക്ക​ളം ആ​ശു​പ​ത്രി​വ​രെ റോ​ഡ് ന​വീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ വി​ശ്ര​മി​ക്കു​ന്ന ബ​സു​ക​ൾ പാ​റ​ക്ക​ളം വ​രെ ഓ​ടി​ക്ക​ണ​മെ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​ണ്.
ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ആ​ർ​ടി​ഒ​യ്ക്കും മ​റ്റു ജി​ല്ലാ മേ​ധാ​വി​ക​ൾ​ക്കു നി​വേ​ദ​നം ന​ല്കാ​ൻ ശ്ര​മം തു​ട​ങ്ങി.