കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ കീം ​എ​ൻ​ട്ര​ൻ​സ് സെ​ന്‍റ​റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി
Wednesday, July 15, 2020 12:41 AM IST
ചി​റ്റൂ​ർ: കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ കീം ​എ​ൻ​ട്ര​ൻ​സ് സെ​ന്‍റ​റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന കീം ​എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ചി​റ്റൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യ​ത്.
കീം ​എ​ക്സാ​മി​നേ​ഷ​ൻ ന​ട​ക്കു​ന്ന ജി​വി​ജി​എ​ച്ച് എ​സ് ചി​റ്റൂ​ർ സ്കൂ​ൾ, ജി​എ​ച്ച് എ​സ് കൊ​ടു​വാ​യൂ​ർ സ്കൂ​ളി​ലെ ര​ണ്ടു സെ​ന്‍റ​റും ചി​റ്റൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ് എം.​ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​ത്ത് മോ​ൻ, ശ്രീ​ജി​ത്ത്, നാ​രാ​യ​ണ​ൻ​കു​ട്ടി, എ​സ്.​സ​തീ​ഷ്, സു​രേ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡ് സി.​കൃ​ഷ്ണ​ൻ​കു​ട്ടി, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ പ്ര​സാ​ദ്, സ​നു എം.​സ​നോ​ജ്, അ​ഭി​ലാ​ഷ്, രൂ​പേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും എ​ക്സാം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.