ഔഷധക്കഞ്ഞിയും ദ​ശ​പു​ഷ്പങ്ങളും ഒരുക്കി ആറാംക്ലാസുകാരി
Sunday, August 2, 2020 12:10 AM IST
ഫ്രാൻസിസ് തയ്യൂർ

വ​ട​ക്ക​ഞ്ചേ​രി: ദ​ശ​പു​ഷ്പ​ങ്ങ​ളും ഒൗ​ഷ​ധ​ക്ക​ഞ്ഞി​യു​മൊ​രു​ക്കി ക​ർ​ക്ക​ട​ക​ത്തെ വ​ര​വേ​ല്ക്കു​ക​യാ​ണ് മ​ന്പാ​ട് സി​എ യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സു​കാ​രി മേ​ഘ മോ​ഹ​ൻ. ഒൗ​ഷ​ധ​ചെ​ടി​ക​ൾ അ​റി​യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​മി​ടു​ക്കി പ​റ​ന്പു​ക​ളി​ൽ​നി​ന്നും ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യാ​ണ് കൂ​ട്ടു​ക്കാ​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

പു​തു​ത​ല​മു​റ​ക്ക് എ​ന്തെ​ന്നു​പോ​ലും അ​റി​യാ​ത്ത ഒൗ​ഷ​ധ ക്കൂ​ട്ടു​ക​ളാ​ണ് മേ​ഘ സ്വ​യം​ക​ണ്ടെ​ത്തി പ്ര​കൃ​തി​ദ​ത്ത ഒൗ​ഷ​ധ​ചെ​ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത്. ക്ലാ​സ് ടീ​ച്ച​ർ നീ​ന ക​ർ​ക്ക​ട​ക വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ല്കി​യ ടാ​സ്കി​ലാ​ണ് മേ​ഘ​മോ​ഹ​ന്‍റെ ഈ ​വ്യ​ത്യ​സ്ത​മാ​യ ശേ​ഖ​ര​ണം ശ്ര​ദ്ധേ​യ​മാ​യ​ത്. വീ​ട്ടു​മു​റ്റ​ത്തും പ​റ​ന്പി​ലും കാ​ണ​പ്പെ​ടു​ന്ന ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളേ​റെ​യു​ള്ള ചെ​റു​ചെ​ടി​ക​ളാ​ണ് ദ​ശ​പു​ഷ്പ​ങ്ങ​ൾ.

ക​ർ​ക്ക​ട​ക​മാ​സ​ത്തി​ൽ ദ​ശ​പു​ഷ്പ​ങ്ങ​ൾ അ​ര​ച്ച് തി​ല​കം ചാ​ർ​ത്തു​ന്ന ആ​ചാ​രം ഉ​ണ്ടാ​യ​തു​ത​ന്നെ ദ​ശ​പു​ഷ്പ​ങ്ങ​ളു​ടെ ഒൗ​ഷ​ധ​ഗു​ണം അ​ധി​ക​രി​ച്ചാ​ണ്. ഇ​തി​ൽ ക​റു​ക ഒ​ഴി​കെ മ​റ്റു ഒ​ന്പ​തു​ചെ​ടി​ക​ളും പു​ഷ്പി​ക്കു​ന്ന​വ​യാ​ണ്. ദ​ശ​പു​ഷ്പ​ങ്ങ​ളെ​ല്ലാം കു​ഞ്ഞ​ൻ​ചെ​ടി​ക​ളും പൂ​ക്ക​ളു​മൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​വ​യു​ടെ ഒൗ​ഷ​ധ ഗു​ണ​മേന്മ വ​ള​രെ വ​ലു​താ​ണ്. ബു​ദ്ധി​വി​കാ​സം മു​ത​ൽ വ​ന്ധ്യ​ത വ​രെ അ​ക​റ്റാ​ൻ ശ​ക്തി​യു​ള്ള​വ​യാ​ണ് ദ​ശ​പു​ഷ്പ​ങ്ങ​ൾ.

മു​ക്കു​റ്റി, ഉ​ഴി​ഞ്ഞ​വ​ള്ളി, തി​രു​ത്താ​ളി, ക​റു​ക, കൈ​യൂ​ന്നി, മു​യ​ൽ ചെ​വി​യ​ൻ, പൂ​വാം​കു​രു​ന്നി​ല, കൃ​ഷ്ണ​ക്രാ​ന്തി, ചെ​റൂ​ള, നി​ല​പ്പ​ന എ​ന്നി​വ​യാ​ണ് പ​ത്തി​നം പു​ഷ്പ​ങ്ങ​ൾ. ക​ർ​ക്ക​ട​ക​മാ​സ​ത്തി​ൽ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ വേ​രു​ക​ൾ​ക്കും ഇ​ല​ക​ൾ​ക്കും ഗു​ണം കൂ​ടു​മെ​ന്നാ​ണ് ആ​യു​ർ​വേ​ദ ആ​ചാ​ര്യന്മാ​രും പ​റ​യു​ന്ന​ത്.

ഉ​ഴി​ഞ്ഞ, ചെ​റു​പ​യ​ർ, ക​ടു​ക്, ഉ​ലു​വ എ​ന്നി​വ​കൊ​ണ്ടു​ള്ള ഒൗ​ഷ​ധ​ക്ക​ഞ്ഞി​യും മേ​ഘ ഒ​രു​ക്കി​യി​രു​ന്നു. ക​ർ​ക്ക​ട​ക​ത്തി​ൽ ഏ​ഴു​ദി​വ​സ​മെ​ങ്കി​ലും ഒൗ​ഷ​ധ​ക്ക​ഞ്ഞി കു​ടി​ക്ക​ണ​മെ​ന്നാ​ണ് പ​ഴ​മ​ക്കാ​രു​ടെ ആ​രോ​ഗ്യ​ശാ​സ്ത്രം.

ക​ഴി​ഞ്ഞ​വ​ർ​ഷം സ്കൂ​ളി​ൽ ഇ​ല​ക്ക​റി കൂ​ട്ടു​ക​ളും ഒൗ​ഷ​ധ ക്ക​ഞ്ഞി​യും കു​ട്ടി​ക​ൾ​ക്ക് ന​ല്കി​യി​രു​ന്നു. ഈ​വ​ർ​ഷം കോ​വി​ഡി​ൽ സ്കൂ​ളു​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഒൗ​ഷ​ധ ചി​കി​ത്സ​യെ​ല്ലാം വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ്.