ത​ച്ച​ന്പാ​റ​യി​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വ്
Sunday, August 2, 2020 12:10 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ നൂ​റി​ൽ നൂ​റു​പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്.

ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന ക​ച്ച​വ​ട​ക്കാ​ർ, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ​ടാ​ക്സി ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു പ​രി​ശോ​ധ​ന. തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ന്പ​ർ​ക്ക വ്യാ​പ​ന​വും ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​ച്ച​ന്പാ​റ​യി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ച്ച​ന്പാ​റ, കാ​രാ​കു​റി​ശി പി​എ​ച്ച് സി​ക​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഹ​ണി റോ​സ് തോ​മ​സ്, ഡോ. ​ദി​യ ഫി​ലോ​മി​ന (കാ​രാ​കു​ർ​ശി), ഡോ. ​നെ​ൽ​സ​ണ്‍, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​യു.​സു​ഹൈ​ൽ, സി. ​കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ബാ​ല​കൃ​ഷ്ണ​ൻ, ജെ​പി​എ​ച്ച് എ​ൻ ഷാ​ജി​ത, പി.​വി.​ലി​ജി, നി​ഷ ജോ​സ​ഫ്, മ​ഞ്ജു, ദി​വ്യ, ആ​ർ​ദ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.