പട്ടാന്പിയിലെ ലോ​ക്ക്ഡൗ​ണ്‍: തീരുമാനം ഇന്ന്
Sunday, August 2, 2020 12:10 AM IST
പാലക്കാട് : പ​ട്ടാ​ന്പി കോ​ളേ​ജി​ലെ സ​യ​ൻ​സ് ബ്ലോ​ക്കി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ​റ് സെ​ൻ​റ​ർ ഇന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും പ​ട്ടാ​ന്പി താ​ലൂ​ക്കി​ലെ ലോ​ക് ഡൗ​ണ്‍ തു​ട​ര​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇന്നു തീ​രു​മാ​ന​മാ​കും എ​ന്നും മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

കൂ​ടാ​തെ പ​ട്ടാ​ന്പി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം ചേ​ർ​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ട്ടാ​ന്പി കോ​ളേ​ജി​ലെ സ​യ​ൻ​സ് ബ്ലോ​ക്കി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500 ബെ​ഡ്ഡു​ക​ൾ ആ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ​ട്ടാ​ന്പി കോ​ളേ​ജി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി ​എ​ഫ് എ​ൽ ടീ ​സി യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളെ​യും ഇ​വി​ടേ​ക്ക് മാ​റ്റും.​രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി ​എ​ഫ് എ​ൽ ടി ​സി ക്ക് ​വേ​ണ്ട സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ട്ടാ​ന്പി കോ​ളേ​ജി​ലെ സി ​എ​സ് ആ​ർ ടി ​സി യി​ലെ ബെ​ഡ്ഡു​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ കു​ലു​ക്ക​ല്ലൂ​ർ, കൊ​പ്പം, ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ൻ​റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.​ഇ​വി​ടേ​ക്ക് വേ​ണ്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട് എ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി ​എ​ഫ് എ​ൽ ടി ​സി ക​ൾ സ​ജ്ജ​മാ​യി​ട്ടു​ണ്ട് എ​ങ്കി​ലും ഇ​വി​ടേ​യ്ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.പ​ട്ടാ​ന്പി താ​ലൂ​ക്കി​ലെ ലോ​ക് ഡൗ​ണ്‍ തു​ട​ര​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഇന്നു തീ​രു​മാ​ന​മെ​ടു​ക്കും.​നി​ല​വി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും പോ​ലീ​സി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ട്ടാ​ന്പി​യി​ൽ താ​ലൂ​ക്കി​ൽ ഇ​തു​വ​രെ 7050 കോ​വി ഡ് ​ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 4800 എ​ണ്ണം പ​ട്ടാ​ന്പി മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം ന​ട​ത്തി​യി​ട്ടു​ണ്ട്.​ മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി 29 പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ട്ടാ​ന്പി, ഷോ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ലു​മു​ള്ള ആ​ളു​ക​ളി​ലാ​ണ് പ​ട്ടാ​ന്പി ക്ല​സ്റ്റ​റി​ൽ നി​ന്നും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ​ട്ടാ​ന്പി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള 233 പേ​ർ ഉ​ൾ​പ്പെ​ടെ 374 പേ​ർ​ക്കാ​ണ് ഇതുവ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.