ആശങ്ക വിടാതെ വടക്കഞ്ചേരിക്കാർ
Sunday, August 2, 2020 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​തം കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി​ക്കാ​ർ.
ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ സ്വ​ദേ​ശി​യാ​യ യു​വാ​വും ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു.​പു​തു​ന​ഗ​ര​ത്ത് അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ലും യു​വാ​വ് പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി. ഈ ​വി​വാ​ഹ ച​ട​ങ്ങി​ൽ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. യു​വാ​വി​ന് എ​വി​ടെ നി​ന്നാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
ഒ​രാ​ഴ്ച മു​ന്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ഗു​രു​വാ​യൂ​രി​ൽ നി​ന്നും തൃ​ശൂ​രി​ലെ​ത്തി വ​ട​ക്ക​ഞ്ചേ​രി വ​ഴി എ​ള​വ​ന്പാ​ട​ത്തേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി. ഇ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ​ല്ലാം പ​രി​ഭ്രാ​ന്തി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റു​ന്പോ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത​തും ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തും സ​മൂ​ഹ വ്യാ​പ​നം കൂ​ട്ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ന്പൂ​ർ​ണ്ണ ലോ​ക്ക് ഡൗ​ണ്‍ വ​രു​മെ​ന്ന് ക​രു​തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി ടൗ​ണി​ലെ​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ട്. വ​ഴി​യോ​ര വി​ല്പ​ന​യും വാ​ഹ​ന​ങ്ങ​ളി​ലു​ള്ള വി​ല്പ​ന​യും ടൗ​ണി​ൽ ത​കൃ​തി​യാ​ണ്.