പ​ട്ടാ​ന്പി​യി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളിൽ ലോ​ക്ക്ഡൗ​ണ്‍ നീ​ക്കി
Sunday, August 2, 2020 11:54 PM IST
പാലക്കാട് : പ​ട്ടാ​ന്പി​യി​ലെ ചാ​ലി​ശ്ശേ​രി ,ക​പ്പൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല , വി​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും ബാ​ക്കി​യു​ള്ള ന​ഗ​ര​സ​ഭ/ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇന്നുമു​ത​ൽ ഒ​രാ​ഴ്ച കൂ​ടി ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​ന്നലെ ര​ജി​സ്റ്റ​ർ ചെ​യ്തതു
19 കേ​സു​ക​ൾ

പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നലെ രാ​ത്രി ഏഴുവ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 19 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 38 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത
160 പേ​ർ​ക്കെ​തിരേ കേ​സ്

പാലക്കാട് : മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 160 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.