ജലനിരപ്പുയര്‌ന്നു; മംഗലംഡാമിൽ ഷട്ടർ തുറക്കാൻ ആദ്യ മുന്നറിയിപ്പ്
Sunday, August 2, 2020 11:54 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ല്കി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ല​ഭി​ച്ച ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.76.51 മീ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ആ​യ​പ്പോ​ഴാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്. 76.59 മീ​റ്റ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്.
77.88 മീ​റ്റ​ർ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യു​ള്ള മം​ഗ​ലം​ഡാ​മി​ൽ ജ​ല​നി​ര​പ്പ് 77.28 ൽ ​എ​ത്തി​യാ​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്കി ഷ​ട്ട​റു​ക​ൾ തു​റ​ക്കും.​ക​ന​ത്ത മ​ഴ തു​ട​ർ​ന്നാ​ൽ ഈ ​ആ​ഴ്ച​ച​യി​ൽ ത​ന്നെ ഡാം ​നി​റ​യും. റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന നീ​രൊ​ഴു​ക്ക് ര​ണ്ടാം പു​ഴ വ​ഴി​യാ​ണ്. ക​ട​പ്പാ​റ തോ​ട് വ​ഴി എ​ത്തു​ന്ന മ​ല​വെ​ള്ള​മാ​ണ് ര​ണ്ടാം പു​ഴ​യി​ലൂ​ടെ ഡാ​മി​ലെ​ത്തു​ന്ന​ത്.
ഡാ​മി​ന്‍റെ ഏ​റ്റ​വും ആ​ഴം കൂ​ടി​യ ഭാ​ഗ​വും ഇ​വി​ടെ​യാ​ണ്. ഒ​രു മാ​സം മു​ന്പ് ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ച​ത് ഇ​തി​ന​ടു​ത്തെ കൈ​വ​ഴി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ പ്ര​ള​യ​മു​ണ്ടാ​യ 2018ൽ ​ഡാ​മി​ന്‍റെ
ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ജൂ​ണ്‍ 14ന് ​വെ​ള്ളം നി​റ​ഞ്ഞ് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു.