നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ മ​രം​വീ​ണ് ഗ​താ​ഗ​ത​ത​ട​സം
Monday, August 3, 2020 11:24 PM IST
നെ​ല്ലി​യാ​ന്പ​തി: ക​ന​ത്ത മ​ഴ​യി​ൽ നെന്മാ​റ- നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ര​പാ​ല​ത്തി​നും ചെ​റു​നെ​ല്ലി​ക്കു​മി​ട​യി​ലാ​ണ് മ​രം​വീ​ണ​ത്.
ഇ​തേ തു​ട​ർ​ന്ന് രാ​വി​ലെ 6.30ന് ​നൂ​റ​ടി​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ​ബ​സ് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് നെന്മാറ​യി​ലെ​ത്തി​യ​ത്.ബ​സ് യാ​ത്ര​ക്കാ​രും നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു വ​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി മൂന്നുമ​ണി​ക്കൂ​റി​നു​ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് വ​ണ്ണാ​തി​പാ​ലം വി​ക്ടോ​റി​യ റോ​ഡി​ൽ ഓ​റി​യ​ന്‍റ​ൽ എ​സ്റ്റേ​റ്റ് ഗേ​റ്റി​ന​രി​കേ​യും കൂ​റ്റ​ൻ​മ​രം റോ​ഡി​നു കു​റു​കേ വീ​ണി​രു​ന്നു. ഇ​തു​മൂ​ലം രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ പ​കു​തി​പാ​ലം, അ​ല​ക്സാ​ൻ​ഡ്രി​യ, ബ്രൂ​ക്ക് ലാൻ​ഡ്, പോ​ത്തു​മ​ല, ഓ​റി​യ​ന്‍റ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.