ജില്ലയിൽ കേ​ന്ദ്ര ദു​ര​ന്ത​ നി​വാ​ര​ണ പ്ര​തി​ക​ര​ണ​ സേ​നയെത്തി
Friday, August 7, 2020 12:54 AM IST
പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​ക​ര​ണ​സേ​ന​യു​ടെ ഇ​രു​പ​ത്തി​ര​ണ്ട് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘം പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ത്തി. ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലാ​ണ് സം​ഘ​ത്തി​നാ​യി ക്യാ​ന്പ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പ​ത്തു​പേ​ർ വീ​തം ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന മൂ​ന്നു ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ജി​ല്ല​യി​ലെ​ത്തി​യ സം​ഘം ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി.
സം​ഘം മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള അ​ട്ട​പ്പാ​ടി, നെ​ല്ലി​യാ​ന്പ​തി, മ​ണ്ണാ​ർ​ക്കാ​ട്, കോ​ട്ടോ​പ്പാ​ടം മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള അ​ട്ട​പ്പാ​ടി​ചു​രം മേ​ഖ​ല, എ​ത്തി​പ്പെ​ടാ​ൻ ഒ​റ്റ​വ​ഴി മാ​ത്ര​മു​ള്ള നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ത്യേ​ക​ത​യും ദു​ര​ന്ത​സാ​ധ്യ​ത​ക​ളും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടാ​യ മ​ല​ന്പു​ഴ, നി​ല​വി​ൽ തു​റ​ന്നു​വി​ട്ട കാ​ഞ്ഞി​ര​പ്പു​ഴ, മം​ഗ​ലം​ഡാം പ്ര​ദേ​ശ​ങ്ങ​ളും സം​ഘം സ​ന്ദ​ർ​ശി​ക്കും. റ​വ​ന്യൂ, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ത്തി​നൊ​പ്പം ചേ​രും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ദൗ​ത്യ​സം​ഘം മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു.