നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്ക​ണം: കർഷകസമാജം
Wednesday, August 12, 2020 12:26 AM IST
പാ​ല​ക്കാ​ട്: ക​ർ​ഷ​ക​ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് നെ​ല്ലി​ന്‍റെ പു​തു​ക്കി​യ സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​വ​ർ​ഷം​മു​ന്പാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നെ​ല്ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ൽ മി​ക്ക ക​ർ​ഷ​ക​രും നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ മ​ടി​ച്ചു​നി​ല്ക്കു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​കി​ലോ നെ​ല്ലി​ന് 35 രൂ​പ ന​ല്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നെ​ല്ലു സം​ഭ​ര​ണ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ഇ​തു​വ​രെ​യും തു​ട​ങ്ങി​യി​ട്ടി​ല്ല. സെ​പ്്റ്റം​ബ​ർ ആ​റു​വ​രെ ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്ത് തു​ട​ങ്ങും. ഇ​തി​നു​മു​ന്പാ​യി നെ​ല്ലി​ന്‍റെ വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സം​ഭ​ര​ണം സം​ബ​ന്ധി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ഉ​ട​നേ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, സി.​കെ.​രാ​മ​ദാ​സ്, കെ.​ദേ​വ​ദാ​സ​ൻ, സി​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, കെ.​എ.​രാ​മ​കൃ​ഷ്ണ​ൻ, ഡി.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.